കിടങ്ങൂർ - മംഗലത്താഴം റോഡ് വീതി കൂട്ടി നവീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ഫ്രാൻസീസ് ജോർജ്ജ് എം പിയ്ക്ക് നിവേദനം സമർപ്പിച്ചു

New Update
1cfd881c-a482-4247-8deb-5ed5575749af

ഉഴവൂർ : കേരള കോൺഗ്രസ് ജോസഫ്  വിഭാഗം ഉഴവൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചതിന്‍റെ ഭാഗമായാണ് കിടങ്ങൂർ മുതൽ കൂത്താട്ടുകുളം മംഗലത്താഴം വരെയുള്ള പി.ഡബ്ലു.ഡി. റോഡ് വീതികൂട്ടി നവീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിച്ചത്. 

Advertisment

കേരള കോൺഗ്രസ് ഉഴവൂർ മണ്ഡലം പ്രസിഡൻ്റ സൈമൺ ഒറ്റത്തങ്ങാടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്ത്  കോട്ടയം എം.പി. അഡ്വ. ഫ്രാൻസിസ് ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിലാണ് നിവേദനം സമർപ്പിച്ചത്. 

ജെയ്സൺ ജോസഫ്, മാഞ്ഞൂർ മോഹൻ കുമാർ, സ്റ്റീഫൻ പാറവേലി, സൈമൺ ഒറ്റത്തങ്ങാടി, ജോസ് പൊട്ടൻതോട്ടം, സണ്ണി കുഴിപ്പള്ളിൽ, തങ്കച്ചൻ കെ. എം., ജോസ് ചാണ്ടി, സിബി ജോസഫ്, ബാബു മുടീക്കുന്നേൽ, ഷിബു ജോസഫ്, ജോയി അഞ്ചാംതടം, ജെയിംസ് മോനിപ്പള്ളി, ജിമ്മിച്ചൻ മോനിപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു. കൊച്ചിൻ എയർപോർട്ടിലേയ്ക്കുള്ള എളുപ്പമാർഗ്ഗമെന്ന നിലയിൽ ആയിരക്കണക്കിൽ യാത്രക്കാർ ദിവസേന ഈ റോഡ് ഉപയോഗിക്കു

Advertisment