/sathyam/media/media_files/2025/11/02/d20e51bc-77aa-4995-ac76-f3e2be45d423-2025-11-02-20-58-20.jpg)
കായംകുളം:വരുന്ന തദ്ദേശ സ്വയംഭരണ . നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫ് ന്റെത് തുടർ ഭരണം ഉറപ്പാണെന്ന് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ഷിഹാബുദ്ദിൻപറഞ്ഞു.
സംസ്ഥാന സർക്കാർ നവംബർ ഒന്നിന് പ്രഖ്യാപിച്ച അധിദാരിദ്ര്യമുക്ത കേരളം എന്ന ചരിത്രപരമായ നേട്ടം ഇതിന് ഉദാഹരണമാണെന്നും,അത് ജനകീയമായി എൽ ഡി എഫ് , ആഘോഷിച്ചു വരികയാണ്.ഇതിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കായംകുളം പടനിലം ജംഗ്ഷനിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിഉത് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ അതി ദരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിച്ച സർക്കാരിന്റെ പ്രതിബദ്ധതയിൽപ്രവർത്തകർ പായസം വിതരണം ചെയ്തുo, ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഇത് എൽ .ഡി .എഫ് സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ജനപിന്തുണ ഇതോടെ വർദ്ധിച്ചിരിക്കുകയാണെന്നും. ഇത്തരം ജനക്ഷേമകരമായ പ്രവർത്തനങ്ങളാണ് ഭരണ തുടർച്ചക്കായി ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വരുന്ന തദ്ദേശ , നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വീണ്ടുംതുടർ ഭരണം കേരളത്തിൽ ഉണ്ടാക്കുമെന്നുംഅദ്ദേഹം പറഞ്ഞു. സജീർ വേലിയിൽ അധ്യക്ഷത വഹിച്ച അലിയാക്കത്ത് പറമ്പി, സാദിഖ് മാക്കിയിൽ. മനാഫ്, ബുഷ്റ,ബീന, ഷമിമോൾ, ഷിജുമോൻ,ജബ്ബാർ എന്നിവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us