ഭാരതീയ ജനതാ മസ്ദൂർ സംഘിന്റെ കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം ആഗസ്റ്റ് 5 ന്

കോഴിക്കോട് ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 75 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്

New Update
258

കോഴിക്കോട്: ബി ജെ പി അനുകൂല തൊഴിലാളി സംഘടനയായ ഭാരതീയ ജനതാ മസ്ദൂർ സംഘിന്റെ കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം 2023 ആഗസ്ത് 5 ശനിയാഴ്ച രാവിലെ 10.30 മണിക്ക് അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ സുധീഷ് കേശവ പുരിയും ജനറൽ കൺവീനർ പ്രകാശിനി മുതുകാടും അറിയിച്ചു. 

Advertisment

കോഴിക്കോട് ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 75 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനം ബി ജെ എം എസ് സംസ്ഥാന പ്രസിഡന്റും എറണാകുളം ജില്ലയിലെ ബി ജെ പി യുടെ പഞ്ചായത്ത് മെമ്പറുമായ അഡ്വ. ഡോൾ ഗോവ് നിർവ്വഹിക്കും.

സംസ്ഥാന ജനറൽ സെക്രട്ടറി സതീശ് പന്തളം മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ സംസ്ഥാന ഭാരവാഹികളും മലബാർ മേഖലയിലെ ജില്ലാ പ്രസിഡന്റുമാരും ആശംസകളർപ്പിച്ച് സംസാരിക്കും.പ്രതിനിധി സമ്മേളനത്തിൽ വെച്ച് പുതിയ ജില്ലാ കമ്മറ്റി രൂപീകരണവും നടക്കും.

Advertisment