New Update
/sathyam/media/media_files/2025/12/03/bac8ab53-fad9-4a2d-ba9d-74a3bf63a8e5-2025-12-03-21-38-38.jpg)
തിരുവനന്തപുരം : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്മേളനം മുൻ എം.എൽ. എ വട്ടിയൂർക്കാവ് രവി ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആദർശങ്ങൾ കൂടുതൽ പ്രസക്തമാകുന്ന കാലഘട്ടത്തിൽ ഗാന്ധി ദർശൻ വേദി പോലുള്ള സംഘടനകളുടെ പ്രസക്തി നാൾക്കുനാൾ വർദ്ധിക്കുകയാണെന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Advertisment
മുൻ ജില്ലാ പഞ്ചായത്തംഗം എസ്. ഉഷകുമാരി , മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തുഷാര , നേതാക്കളായ സജീവ് കുമാർ, ചമ്പയിൽ സുരേഷ്, മഞ്ചവിളാകം ജയകുമാർ, റോയി കെ.ജെ, അജയാക്ഷൻ പി. എസ്., സുനിൽ നേത്ര, എ ബി വി.ജെ , മായ എസ് തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ നിയോജക മണ്ഡലം ചെയർമാനായി കെ.ജെ. റോയിയെയും ജനറൽ സെക്രട്ടറിയായി വി.ജെ. എബിയെയും തെരഞ്ഞെടുത്തു. എസ്. മായയാണ് വനിതാ വിഭാഗം ചെയർപേഴ്സൺ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us