കേരള പ്രവാസി ലീഗ് കോങ്ങാട് മണ്ഡലം കമ്മിറ്റി വാഴമ്പുറം മദ്രസ ഹാളിൽ ജനപ്രതിനിധികൾക്ക് സ്നേഹാദരം നൽകി

New Update
IMG-20260112-WA0761
പാലക്കാട്‌ :കേരള പ്രവാസി ലീഗ് കോങ്ങാട് മണ്ഡലം സ്നേഹാദരം അനുമോദന സദസ്സ് വാഴമ്പുറം മദ്രസ ഹാളിൽ നടത്തി.തദ്ദേശ തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂർ ഉദ്ഘാടനം ചെയ്തു.
Advertisment
ചുമതലപ്പെട്ട അധികാര അവകാശങ്ങളിൽ അഹങ്കരിക്കാതെ ജനസേവനം മുഖമുദ്രയാക്കാൻ ജനപ്രതിനിധികൾക്ക് കഴിയണം.ജനങ്ങളോടുള്ള കടമകളും ഉത്തരവാദിത്തങ്ങളും  ഗൗരവമായി കാണണം.മനുഷ്യത്വ പൂർണമായ സമീപനമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
വികസന പ്രവർത്തനങ്ങളിലെ പങ്കാളിത്തം, ജനക്ഷേമം ഉറപ്പാക്കാനുള്ള വഴികൾ,പുതിയ നയങ്ങൾ ഉൾക്കൊള്ളാനുള്ള രീതികൾ എന്നിവയെക്കുറിച്ചുള്ള അവബോധമുണ്ടായിരിക്കണം, ഉദ്ഘാടകൻ ഓർമ്മിപ്പിച്ചു.
മുസ്‌ലിം ലീഗ്  കോങ്ങാട് മണ്ഡലം പ്രസിഡന്റ് ഹനീഫ.ടി.എച്ച് അധ്യക്ഷനായി.കുഞ്ഞുമുഹമ്മദ് പട്ടാമ്പി അനുമോദന പ്രഭാഷണം നടത്തി.
ഹമീദ് ഹാജി,പി കെ അബ്ദുള്ളക്കുട്ടി,തുടങ്ങിയവർ കോങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ ജനപ്രതിനിധികൾക്ക് സ്നേഹാദരം നൽകി.
നിസാമുദ്ദീൻ പൊന്നങ്കോട്, മൻസൂർ തെക്കേതിൽ,ഹക്കീം മാസ്റ്റർ,ജസീറ.സി കെ,കുഞ്ഞി മുഹമ്മദ് മുതുകുറുശ്ശി,ഹംസ ചേലോടൻ,റിയാസ് നാലകത്ത്,തുടങ്ങി ജില്ലാ മണ്ഡലം നേതാക്കൾ  സംസാരിച്ചു. 
ഉമ്മർ പഴമ്പൻ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ കഞ്ഞിച്ചാലിൽ സ്വാഗതവും ഷൗക്കത്ത് കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു
Advertisment