കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉഴവൂർ മേഖല സമ്മേളനം നടത്തി

New Update
c829e615-8dcc-4072-a47a-817dd188e72c

കുറവിലങ്ങാട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉഴവൂർ മേഖല സമ്മേളനം ആന്തൂർ ദേശീയ വായനാശാലഹാളിൽ  എം.ജി യുണിവേഴ്സിറ്റി സെനറ്റ് അംഗവും ജില്ലാ വൈസ് പ്രസിഡൻ്റുമായ ഡോ എം.കെ ബിജു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് എ.എസ് ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഷെറി മാത്യു മേഖല റിപ്പോർട്ട് അവതരിപ്പിച്ചു . 

Advertisment

വായനശാലയ്ക്ക് പുസ്തകം പദ്ധതി മോഹനശർമ്മയീൽ നിന്നും മേഖല പ്രസിഡൻ്റ് എ.എസ് ചന്ദ്രമോഹനനും  ലൈബ്രേറിയനു ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് മോഹനശർമ്മ കവിതാലാപനം നടത്തീ. ജില്ലാ സെക്രട്ടറി വീഷ്ണു ശശിധരൻ, സംസ്ഥാന സമിതി അംഗം ജിസ് ജോസഫ് , ടി.ബി ബിജു എന്നിവർ സംസാരിച്ചു.

 പുതിയ മേഖല ഭാരവാഹികളായി  ഷെറി മാത്യു ( പ്രസിഡൻ്റ്), ദീപാ ശ്രീശാന്ത് ( വൈസ് പ്രസിഡൻ്റ്), ബിജു ടി.ബി (സെക്രട്ടറി) എബ്രഹാം സിറിയക് @ബെയ്ലോൺ എബ്രാഹം ( ജോയിൻ്റ് സെക്രട്ടറി) , ഖജാൻജി രാധ ശ്രീനിവാസ്  ഉൾപ്പെടെ 19 അംഗ മേഖല കമ്മിറ്റിയേയും തിരഞ്ഞെടുത്തു

Advertisment