Advertisment

അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ

author-image
ജോസ് ചാലക്കൽ
New Update
KSPU

മലമ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അകത്തേത്തറരാജീവ് ഭവനിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാന കമ്മിറ്റിയംഗം ടി.പി. ഉമ്മൻ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സെക്രട്ടറി വി.കുഞ്ഞി ലക്ഷ്മി അദ്ധ്യക്ഷയായി. 

Advertisment

"സ്ത്രീ സുരക്ഷയും ശാക്തീകരണവും" എന്ന വിഷയത്തിൽ ശാസ്ത്ര വേദി പാലക്കാട് ജില്ലാ പ്രസിഡന്റ്ഡോ: ലക്ഷ്മി ആർ.ചന്ദ്രൻ പ്രഭാഷണം നടത്തി. ശെവൻ കുഴൽമന്ദം കാവ്യാലാപനം നടത്തി.


പ്രേമകുമാരി ടീച്ചർ, എസ്.ഗോപിനാഥൻ നായർ, എസ്. സൈലാവുദ്ദീൻ, സി. പ്രസാദ്, പി.പി ഗോപിനാഥൻ, നിർമ്മല, നബീസ എന്നിവർ പ്രസംഗിച്ചു.

Advertisment