പാലക്കാട് : കൊടുമുണ്ടയിലും പരുതൂരിലും റെയിൽവേ മേൽപാലങ്ങൾ നിർമ്മിക്കണമെന്നും വാടാനാംകുറുശ്ശി മേൽപാലത്തിന്റെ പണി പൂർത്തിയാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‍സ് യൂണിയൻ പട്ടാമ്പി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.പെൻഷൻകാരുടെ ക്ഷാമാശ്വാസകുടിശ്ശികകൾ ഒരുമിച്ച് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
മുഹമ്മദ് മുഹ്സിൻ എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി ഉഷാദേവി അനുശോചനപ്രമേയം അവതരിപ്പിച്ചു.'സർവീസ് പെൻഷണർ' മാസികയ്ക്ക് കൂടുതൽ വരിക്കാരെ ചേർത്ത യൂണിറ്റുകൾക്കുള്ള അവാർഡ് ജില്ലാ രക്ഷാധികാരി പി. വിശ്വനാഥൻ നായർ വിതരണം ചെയ്തു.
ജില്ലാ സെക്രട്ടറി പി.എൻ. മോഹൻദാസ് സംസാരിച്ചു. സ്വാഗതസംഘം വൈസ്ചെയർമാൻ സി മുകേഷ് സ്വാഗതവും ബ്ലോക്ക് സെക്രട്ടറി കെ എം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
കൗൺസിൽ യോഗത്തിൽ പി എൻ മോഹൻദാസ് സംഘടനാ റിപ്പോർട്ടും കെ എം ഉണ്ണികൃഷ്ണൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ എ എസ് വിജയൻ വരവുചെലവുകണക്കും ബ്ലോക്ക് വൈസ് പ്രസിഡന്റ് പി സുധാകരൻ ക്ഷേമനിധി വരവുചെലവുകണക്കും അവതരിപ്പിച്ചു. എം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം കമലം സ്വാഗതം പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ എം രാമചന്ദ്രൻ ,എം കെ രാധ, എ പി മുരളീധരൻ എന്നിവർ ആശംസകൾ നേർന്നു. വിവിധ യൂണിറ്റുകളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. എൻ ജി പിള്ള നന്ദി പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കൃഷ്ണൻകുട്ടി വരണാധികാരിയായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി മുഹമ്മദാലി സ്വാഗതവും സ്വാഗതസംഘം കൺവീനർ വേണു പെരുമുടിയൂർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: എം രാജേന്ദ്രൻ ( പ്രസിഡന്റ് ), എ എസ് വിജയൻ (സെക്രട്ടറി ), പി അനിൽകുമാർ (ട്രഷറർ)