/sathyam/media/media_files/2026/01/07/6bc85de1-26fb-4fbe-9503-f242f68b20b9-2026-01-07-20-55-33.jpg)
പൊന്നാനി: സുൽത്താനുൽ ഉലമ എന്ന സവിശേഷ സ്ഥാനം വഹിക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്ര ഈ മാസം പതിനാറാം തിയതി തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ അതൊരു വലിയ ചരിത്രസംഭവമായി മാറും. കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ തരം മനുഷ്യരെയും ഒരൊറ്റ മാലയിലെ മുത്തുകൾ പോലെ കോർത്തിണക്കാൻ വേണ്ടി പരിശ്രമിക്കുന്ന കാന്തപുരം ഉസ്താദ് "മനുഷ്യർക്കൊപ്പം" എന്ന മുദ്രാവാക്യവുമായി നടത്തുന്ന കേരളാ യാത്രയുടെ കൂടെ കേരളത്തിലെ നന്മയും സൗഹാർദവും ആഗ്രഹക്കുന്ന എല്ലാവരും ഒറ്റ മനസ്സായി കൂടെ നിൽക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ എം മുഹമ്മദ് ഖാസിം കോയ അഭ്യർത്ഥിച്ചു.
കേരള യാത്ര നയിക്കുന്ന ശൈഖുനാ സുൽത്വാ നുൽ ഉലമ എ.പി ഉസ്താദ് ലോകരാഷ്ട്രങ്ങളുടെ നെറുകയിലാണെന്നും സമകാലീനരിൽ വെച്ച് അതുല്യ സ്ഥാനമാണ് അദ്ദേഹത്തിനുള്ളതെന്നും ഖാസിം കോയ തുടർന്നു.
സർവ്വാധിപനായ പടച്ചവനിൽ എല്ലാം ഭരമേല്പിച്ചു സമൂഹത്തിന്റെ സർവ്വ വിഷയങ്ങളിലും ഇടപെടുന്നു എന്നതാണ് കാന്തപുരം മുസ്ലിയാരുടെ വിജയ രഹസ്യം. കാരുണ്യത്തിന്റെയും കൃപയുടെയും മനസ്സിന്റെ ഉടമയായ അദ്ദേഹത്തിന് എല്ലാ ഘട്ടത്തിലും മനുഷ്യരെ ചേർത്ത്പിടിച്ച ചരിത്രമാണുള്ളത് - അദ്ദേഹം തുടർന്നു.
ഇപ്പോൾ നടക്കുന്ന കേരളാ യാത്ര സമാപിക്കുന്നതോടെ കേരളാ സമൂഹവും മുസ്ലിം സമുദായവും തിരിച്ചറിവിന്റെയും മാനവികതയുടെയും പുതിയ വിതാനം കൈവരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അതിനൊത്ത പ്രചാരണവും പരിപാടികളുമാണ് കേരളത്തിലെങ്ങും.
മനുഷ്യർക്കൊപ്പം എന്ന സന്ദേശമയയർത്തി ജനുവരി 1 ന് കാസർഗോഡ് നിന്നാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്ര ആരംഭിച്ചത്.
യാത്രക്ക് ജനുവരി 8ന് അത്യുജ്ജല സ്വീകരണം നൽകുന്ന തിരൂർ നഗരിയിൽ ഉയർത്താനുള്ള പതാക പൊന്നാനി മഖ്ദൂം മുത്തുക്കോയ തങ്ങളിൽ നിന്ന് കേരള ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ.എം.മുഹമ്മദ് കാസിംകോയ ഏറ്റുവാങ്ങി. പൊന്നാനി സൈനുദ്ധീൻ മഖ്ദൂം തങ്ങളുടെ മഖാമിൽ വെച്ചായിരുന്നു പരിപാടി. സയ്യിദ് സീതിക്കോയ തങ്ങൾ യൂസുഫ് ബാഖവി സിദ്ധീഖ് മൗലവി അയിലക്കാട് സക്കീർ കടവ് . സിദ്ധീഖ് അൻവരി ഉസ്മാൻ സഖാഫി നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us