കിളിമാനൂർ വാഹനാപകടം; ദമ്പതികളുടെ മരണത്തെ തുടർന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിൽ സർക്കാർ ഇടപെടൽ തേടി സി പി എം ; കടയ്ക്കൽ ഏര്യാ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

New Update
a68e7b5e-b262-48d1-9ee3-4b9ca8716e83

തിരുവനന്തപുരം : കിളിമാനൂരിന് സമീപം പാപ്പാലയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ട്ടമായ അംബികയുടേയും രഞ്ജിത്തിൻ്റെയും മക്കൾക്ക് തുടർ പഠനത്തിനടക്കം സഹായം തേടിയാണ് കടയ്ക്കലിലെ സി പി എം നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത്. 

Advertisment

കുട്ടികളുടെ തുടർ ജീവിതത്തിന് ഉതകുന്ന വിധത്തിലുള്ള ഇടപെടൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് സിപിഎം കടയ്ക്കൽ ഏര്യാ കമ്മറ്റി സെക്രട്ടറി വി . സുബ്ബലാൽ , ലോക്കൽ കമ്മിറ്റി സെക്രട്ടറി എ കെ സെയിഫുദ്ദീൻ തുടങ്ങിയ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക വിഷയം നിയമസഭയിലുന്നയിക്കുകയും ചെയ്തു. നേരത്തെ അപകടത്തിൽ അന്വേഷണത്തിൽ വീഴ്ച്ച വരുത്തുകയും പോലീസിൻ്റെ ഭാഗത്ത് നിന്നും അനാസ്ഥ ഉണ്ടായതായും പരാതി ഉയർന്നിരുന്നു. 

പരാതിയും നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടേയും പ്രതിഷേധത്തെയും തുടർന്ന് കിളിമാനൂർ സി ഐ , എസ് ഐ , സബ് ഇൻസ്പെക്ടർ (ഗ്രേഡ് ) എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തിരുന്നു. അപകടത്തിൽ പെട്ട വാഹനം ഥാറിലുണ്ടായിരുന്നവരെ രക്ഷപ്പെടാൻ അനുവദിച്ചത് പോലീസാണെന്ന വിമർശനം ഉയർന്നിരുന്നു. അപകടം നടന്ന ദിവസം അപകടത്തിന് കാരണമായ ഥാറിലുണ്ടായിരുന്നവരെ നാട്ടുകാർ പിടി കൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും പോലീസ് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. പോലീസ് നടപടിയിൽ  പ്രതിഷേധം ശക്തമായിരുന്നു.

Advertisment