Advertisment

കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍: എവര്‍ റോളിംഗ് ട്രോഫി സര്‍വോദയ വിദ്യാലയ ഐസിഎസ്ഇ സ്‌കൂളിന്

New Update
kims health cancer

തിരുവനന്തപുരം:  ക്യാന്‍സര്‍ പ്രതിരോധത്തില്‍ പുതിയ തലമുറയുടെ ആശയങ്ങള്‍ അടുത്തറിയുന്നതിനായി  ഫൈറ്റ് എഗൈന്‍സ്‌റ് ക്യാന്‍സര്‍ ടുഗെതര്‍' (ഫാക്ട്) എന്ന പേരില്‍ കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ നവീന ആശയങ്ങളുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. 

Advertisment

ഒരു മാസത്തോളം നീണ്ട ക്യാമ്പയിനില്‍ ക്യാന്‍സര്‍ അവബോധം, പ്രതിരോധം നേരത്തെയുള്ള നിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ 18 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പ്രൊജക്ടുകള്‍ അവതരിപ്പിച്ചത്. 


എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കപ്പെട്ട 'ഫാക്ടില്‍' നാലാഞ്ചിറ സര്‍വോദയ വിദ്യാലയ ഐസിഎസ്ഇ സ്‌കൂള്‍ ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും എവറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ വഴുതക്കാട് ചിന്മയ വിദ്യാലയ 50,000 രൂപയും മൂന്നാം സ്ഥാനം നേടിയ നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ സ്‌കൂള്‍ 25,000 രൂപയും സമ്മാനമായി നേടി. 


ക്യാമ്പയിനില്‍ മികച്ച ആശയങ്ങള്‍  അവതരിപ്പിച്ച മറ്റ് 18 സ്‌കൂളുകളും 5000 രൂപ വീതമുള്ള ക്യാഷ് പ്രൈസിന് അര്‍ഹരായി. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കിംസ്‌ഹെല്‍ത്ത് നാഗര്‍കോവില്‍ ഡയറക്ടറും കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് സിഎസ്ആര്‍, സിഇഒയുമായ രശ്മി അയിഷ സമ്മാനദാനം നിര്‍വഹിച്ചു. 


ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന റോബോട്ട്, ബോധവൽക്കരണത്തിനായി സാമൂഹികമാധ്യമങ്ങളുപയോഗിച്ചുള്ള നൂതന കമ്മ്യുണിക്കേഷൻ മോഡലുകൾ തുടങ്ങി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള വ്യത്യസ്ത ആശയങ്ങളാണ് ക്യാമ്പയിനിൽ വിദ്യാർത്ഥികൾ പങ്കുവച്ചത്. 


ആരോഗ്യകരമായൊരു ഭാവിയ്ക്കായുള്ള കിംസ്‌ഹെല്‍ത്തിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളില്‍ കോംപ്രഹന്‍സിവ് കാന്‍സര്‍ പ്രിവന്‍ഷന്‍ ഗ്രൂപ്പുകള്‍ (സിപിജി) രൂപീകരിക്കാനാണ് ഫാക്ട് ലക്ഷ്യമിടുന്നത്. 


വിദ്യാര്‍ത്ഥികളില്‍ നൂതന ആശയങ്ങള്‍ വളര്‍ത്തിയെടുക്കാനും, മിഥ്യാധാരണകള്‍ തുറന്നുകാട്ടി പൊതുജനങ്ങളെ ബോധവത്ക്കരിക്കാനുമാണ് ഇത്തരമൊരു ആശയം കിംസ്ഹെല്‍ത്ത്  മുന്നോട്ട് വെയ്ക്കുന്നതെന്ന് രശ്മി അയിഷ ചടങ്ങില്‍ പറഞ്ഞു.

 കിംസ്ഹെൽത്ത് ക്ലിനിക്കൽ ഡയറക്ടർ ഡോ. ബി രാജൻ, പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ടീവ്, ആന്‍ഡ് മൈക്രോവാസ്‌കുലാര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സഫിയ പി.എം, കിംസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. സൂസൻ ജോസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

 

Advertisment