/sathyam/media/media_files/2025/10/08/img-20251008-wa0077-2025-10-08-16-57-33.jpg)
നെടുമങ്ങാട് : കേരളത്തിന്റെ വികാസ പരിണാമങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച കെ.എം. മാണിക്ക് തലസ്ഥാനത്ത് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് അറുപത്തി ഒന്നാം ജന്മവാർഷികം പ്രമാണിച്ച്, കേരളാ കോൺഗ്രസ് (എം) നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച *കെ.എം. മാണി സ്മരണാഞ്‌ജലി* ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിമൂന്ന് ബജറ്റുകളിലൂടെ,
കേരളത്തിന്റെ സമഗ്ര വികസനത്തിന് മൂല്യവത്തായ സംഭാവനകൾ നൽകിയ കെ.എം. മാണി, കാരുണ്യ ചികിത്സാ പദ്ധതയിലൂടെ, സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകി: ആനന്ദകുമാർ പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് മേച്ചേരിയുടെ അധ്യക്ഷതയിൽ വെമ്പായത്ത് നടന്ന പരിപാടിയിൽ എ. നൗഷാദ് (സി.പി.ഐ (എം), രാധാകൃഷ്ണൻ നായർ (കരയോഗം പ്രസിഡന്റ് എൻ.എസ്.എസ്), ഫാ. ടി. പ്രഭാകർ, കെ. ഷോഫി, കെ.എസ്. പ്രമോദ്, ഭുവനചന്ദ്രൻ നായർ, ഷീന മധു, രവീന്ദ്രൻ നായർ, മോഹനൻ, പ്രമോദ് വൈഗ, മുഷ്‌രിഫ്, അനീഷ്, അസീർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ പൊന്നാടയും മേമന്റോയും നൽകി ആദരിച്ചു.