New Update
/sathyam/media/media_files/2025/11/04/img-20251103-wa0577-2025-11-04-21-01-43.jpg)
മണ്ണാർക്കാട്: ഗവ.എൽ.പി സ്കൂളിൽ പ്രീ-പ്രൈമറി കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി പ്രകാരം നിർമ്മിച്ച വർണ്ണക്കൂടാരം ഉദ്ഘാടനം എംഎൽഎ അഡ്വ.കെ.ശാന്തകുമാരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ . അദ്ധ്യക്ഷത വഹിച്ചു. ഡി പി ഒ ഷാജി.പി.എസ് പദ്ധതി വിശദീകരണം നടത്തി.
Advertisment
പൊതു വിദ്യാലയങ്ങളുടെ മുഖഛായ തന്നെ മാറ്റുന്ന,പ്രീ- സ്കൂൾ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന,സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. കേരളം വിദ്യാഭ്യാസരംഗത്തും ലോകത്തിന് മാതൃകയാണ്. ഡിജിറ്റൽ വിദ്യാഭ്യാസം സാർവത്രികമായി കൊണ്ടിരിക്കുന്നു.
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. ഉദ്ഘാടക പറഞ്ഞു.
കുട്ടികൾക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പഠനപ്രവർത്തന ഇടങ്ങൾ ഇതിന്റെ ഭാഗമായി ഒരുക്കി.
വർണ്ണ കൂടാരം ശില്പശാലയിൽ പങ്കെടുത്ത 12 രക്ഷിതാക്കൾക്ക് സ്നേഹസമ്മാനം നൽകി.വർണ്ണക്കൂടാരം ഒരുക്കാൻ സഹായിച്ച രതീഷ്, മണികണ്ഠൻ, ജംഷീർ,വിജയൻ, അബൂതാഹിർ എന്നീ
അണിയറ ശില്പികളെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി, എച്ച്.ജാഫർ,ഓമന രാമചന്ദ്രൻ,കിരൺ, ലബീബ,രമ്യ അനിൽകുമാർ,വരദ സജു,എം.വിനോദ്, വിജയകുമാരി തുടങ്ങിയവർ സംസാരിച്ചു.
പ്രധാനധ്യാപിക ബിന്ദു ടി.കെ.സ്വാഗതവും ദിവ്യ പി.പ്രകാശ്, നന്ദിയും പറഞ്ഞു.
ജനപ്രതിനിധികളും വിദ്യാഭ്യാസപ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.കുട്ടികളുടെ കലാവിരുന്ന് അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us