നെടുമ്പ്രം: നീരേറ്റുപുറം പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ സ്ഥാപക ജനറൽ കൺവീനർ, വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പ്രം യൂണിറ്റ് മുൻ സെക്രട്ടറി,കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളുമായ കോച്ചേരിൽ തൊമ്മി തങ്കച്ചൻ (79)അന്തരിച്ചു.
ഭാര്യ മരണമടഞ്ഞതിന്റെ 33-ാം ദിനമാണ് ഭർത്താവ് തൊമ്മി തങ്കച്ചന്റെ മരണം. മൃതദേഹം വ്യാഴാഴ്‌ച രാവിലെ 8.30 മുതൽ ഭവനത്തിൽ പൊതു ദർശനത്തിന് വെയ്ക്കും. മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത 1.30ന് ഭവനത്തിലെത്തി അന്ത്യാഞ്ജലി അർപ്പിക്കും. സംസ്ക്കാര ശുശ്രൂഷകള്‍ 3ന് ഭവനത്തിൽ ആരംഭിച്ച് 4ന് നെടുമ്പ്രം വിൻസന്റ് ഡി പോൾ മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
പരേതന്റെ ഭാര്യ കല്ലിശ്ശേരി മഴുക്കീർ ഈരയിൽ കുടുബാംഗമായ അമ്മിണി മരണമടഞ്ഞത് ജനുവരി 2ന് ആണ്.മക്കൾ:ദാനിയേൽ ജോൺ (ദുബൈ), അനിൽ ( ദുബൈ), അഞ്ചു കോച്ചേരിയിൽ ( ചീഫ് കോർഡിനേറ്റർ, പമ്പ ബോട്ട് റേസ് ക്ലബ് ).
മരുമക്കൾ:പുറമറ്റം കുന്നുംപുറം ഷീജമോൾ(ദുബൈ),പച്ച ചെക്കിടികാട് കൂട്ടക്കര ജിസ്(ദുബൈ),നീരേറ്റുപുറം പൊക്കച്ചേരിൽ ജയ ( കുവൈത്ത് ).
/sathyam/media/media_files/2025/02/05/xGOIaezAE9fXCs3bmhsN.jpg)
പരേതന്റെ നിര്യാണത്തില്‍ പമ്പ ബോട്ട് റേസ് ക്ലബ് വർക്കിങ്ങ് പ്രസിഡന്റ് വിക്ടർ ടി.തോമസ്, വൈസ് പ്രസിഡന്റ് ബി രാജശേഖരൻ തലവടി , നീതാ പി.ജോർജ്ജ്, ജനറൽ സെക്രട്ടറി പുന്നൂസ് ജോസഫ്, ട്രഷറർ ബിന്നി പി ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.ഉമ്മൻ എം. മാത്യു, സംഘാടകസമിതി ഭാരവാഹികളായ ഷിബു കോയിക്കേരിൽ,സജി കൂടാരത്തിൽ,മനോജ് മണക്കളം,ഗോകുൽ ചക്കുളത്തുകാവ്, സന്തോഷ് കോയിൽമുക്ക്, വിശ്വരാജ്,സന്തോഷ് ചാത്തൻകേരി,റിക്സൺ കോയിപ്പള്ളിൽ,റജി വേങ്ങൽ,ഇമ്മാനുവല്‍ ബോട്ട് ക്ലബ് രക്ഷാധികാരി രെഞ്ചു ഏബ്രഹാം കല്ലുപുരയ്ക്ക്ൽ തുടങ്ങി രാഷ്ടീയ സാംസ്ക്കാരിക സാമൂഹിക, വ്യാപാര രംഗത്തെ പ്രമുഖർ അനുശോചിച്ചു.