/sathyam/media/media_files/2025/07/25/jobs-2025-07-25-01-33-31.jpg)
കൊച്ചി: മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും. നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് (കേരളം) വകുപ്പ് എറണാകുളം മേഖലാ "നിയുക്തി 2025 " മെഗാ തൊഴിൽ മേള സെപ്റ്റംബർ 13 ന് രാവിലെ 9 മുതൽ കളമശ്ശേരി കുസാറ്റ് കാമ്പസിൽ നടക്കും.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും. എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.
എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കായാണ് എറണാകുളം മേഖലാ തലത്തിൽ മേള സംഘടിപ്പിക്കുന്നത്.
അയ്യായിരത്തിൽ പരം തൊഴിലവസരങ്ങളുള്ള മേളയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ തുടങ്ങി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
സംസ്ഥാന സർക്കാർ സൗജന്യമായി ഒരുക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന്
www.privatejobs.employment.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സാധികാത്തവർക്ക് കാമ്പസിൽ സ്പോട് രജിസ്ട്രേഷനും ഒരുക്കിയിട്ടുണ്ട്.
ഫോൺ- 0484-2422452, 0484-2422458, 9446926836, 7736628440