പിറവം വള്ളംകളി മത്സരം ഒക്ടോബർ നാലിന്

ചാമ്പ്യൻസ് ബോട്ട് റേസ് ലീഗിന്റെ ഭാഗമായാണ് വള്ളംകളി നടത്തുന്നത്. 

New Update
VALLAMKALI

കൊച്ചി: പിറവം വള്ളംകളി മത്സരം ഒക്ടോബർ നാലിന് പിറവം പുഴയിൽ നടക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു.

Advertisment

വള്ളംകളി സംബന്ധിച്ച കാര്യങ്ങൾ സംഘാടകസമിതി രൂപീകരിച്ച് ചർച്ചചെയ്ത് തീരുമാനിക്കുമെന്നും എംഎൽഎ പറഞ്ഞു.


ചാമ്പ്യൻസ് ബോട്ട് റേസ് ലീഗിന്റെ ഭാഗമായാണ് വള്ളംകളി നടത്തുന്നത്. 


ഈ മാസം 19 ന് ആലപ്പുഴ കൈനകരിയിൽ ആരംഭിച്ച് ഡിസംബർ ആറിന് കൊല്ലത്ത് പ്രസിഡൻ്റ്സ് ട്രോഫിയിലൂടെ സമാപിക്കുന്ന തരത്തിലാണ് ചാമ്പ്യൻസ് ബോട്ട് റേസ് ലീഗ് നിശ്ചയിച്ചിരിക്കുന്നത്.

Advertisment