/sathyam/media/media_files/2025/07/25/jobs-2025-07-25-01-33-31.jpg)
കൊച്ചി: ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്റർ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ജോലി നേടാൻ താൽപ്പര്യമുള്ളവർക്കായി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തൃപ്പൂണിത്തറ ഗവ: സംസ്കൃത കോളേജ് കാമ്പസിലെ മിഹിര ബ്ലോക്ക് ഓൾഡ് ലൈബ്രറിയിൽ നാളെ (സെപ്റ്റംബർ 22) രാവിലെ 10 ന് എത്തിച്ചേരണം. 4.30 വരെയാണ് രജിസ്ട്രേഷൻ.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രെയിനിംഗ് എന്നിവ സൗജന്യമായി നൽകും.
രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം. കൂടാതെ ആധാർ / ഇലക്ഷൻ ഐ ഡി/പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം.
ഫോൺ: 6282442046, 9446926836, 0484-2422452, 9446025780.