പാഴൂർ ആറ്റുതീരം പാർക്ക് ഗ്രീൻ സ്പേസ് പാർക്കായി ഉയർത്തുന്നു

അമൃത് 2.0 ഗ്രീൻ സ്പേസ് ആൻഡ് പാർക്ക് പദ്ധതിയുടെ ഭാഗമായി നഗരസഭ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

New Update
photos(93)

കൊച്ചി: പിറവം നഗരസഭയുടെ നേതൃത്വത്തിൽ പാഴൂർ ആറ്റുതീരം പാർക്ക് ഗ്രീൻ സ്പേസ് പാർക്കായി ഉയർത്തുന്നു. 

Advertisment

അമൃത് 2.0 ഗ്രീൻ സ്പേസ് ആൻഡ് പാർക്ക് പദ്ധതിയുടെ ഭാഗമായി നഗരസഭ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

പാർക്കിൽ ഗാർഡൻ സജ്ജീകരണത്തോടൊപ്പം വിശ്രമ സ്ഥലങ്ങൾ, കഫേട്ടീരിയ, അത്യാധുനിക പാർക്കിംഗ് തുടങ്ങി സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. 

നഗരവാസികൾക്കും സന്ദർശകർക്കും വിശ്രമത്തിനും വിനോദത്തിനും സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. പരിസ്ഥിതിയുടെ സംരക്ഷണം മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisment