/sathyam/media/media_files/2025/10/03/vikasana-sadas-2025-10-03-01-24-32.jpg)
കൊച്ചി: പാതാളം മുൻസിപ്പൽ ടൗൺഹാളിൽ രാവിലെ പത്തിന് നടക്കുന്ന വികസന സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവ്വഹിക്കും. ചടങ്ങിൽ ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അധ്യക്ഷനാവും. ജില്ലാ കളക്ടർ ജി.പ്രിയങ്ക മുഖ്യാതിഥിയാകും.
തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും ഇതുവരെ കൈവരിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങളില്‍നിന്ന് സ്വീകരിക്കും.
ഇതിനായി ഓപ്പണ്‍ ഫോറം, സംഗ്രഹ ചര്‍ച്ച എന്നിവ സംഘടിപ്പിക്കും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കുകയാണ് ലക്ഷ്യം.
2020 - 25 കാലഘട്ടത്തിൽ നഗരസഭ നടത്തിയ വികസന നേട്ടങ്ങൾ ചടങ്ങിൽ അവതരിപ്പിക്കും.
നഗരസഭയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഹരിതകർമ്മസേന, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും.