New Update
/sathyam/media/media_files/2025/10/14/presient-droupadi-murmu-2025-10-14-01-16-06.jpg)
കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ കൊച്ചി സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.
Advertisment
കേരള സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതി ഒക്ടോബർ 24ന് കൊച്ചിയിലെത്തും. 24 ന് രാവിലെ 11.35 ന് കൊച്ചി നാവികസേന ആസ്ഥാനത്ത് വന്നിറങ്ങുന്ന രാഷ്ട്രപതി എറണാകുളം സെൻ്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
തുടർന്ന് ബോൾഗാട്ടി പാലസിലെ ഉച്ചഭക്ഷണത്തിനുശേഷം വൈകീട്ട് 4.05 ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ചുപോകും.
യോഗത്തിൽ അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർമാർ മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.