/sathyam/media/media_files/2025/11/11/janadadal-united1-2025-11-11-00-53-38.jpg)
കൊച്ചി: കേരളത്തിൽ വ്യത്യസ്ഥ ചേരികളിലായി വിഘടിച്ച് നിൽക്കുന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പുകളെ ഒരുമിച്ച് നിർത്തുവാനും രാഷ്ട്രത്തിൻ്റെ സമഗ്ര പുരോഗതിക്കായി എൻഡിഎ മുന്നണിയെ ശക്തിപ്പെടുത്തുവാൻ വേണ്ടി ദേശീയ തലത്തിൽ എൻഡിഎ മുന്നണിക്കൊപ്പം നിൽക്കുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനമായ രാഷ്ട്രീയ ലോക് ദൾ പാർട്ടിയിൽ ലയിക്കുവാൻ സോഷ്യലിസ്റ്റ് ജനതാദൾ (യുണൈറ്റഡ് ) തീ​രുമാനിച്ചു.
എറണാകുളം അധ്യാപക ഭവനിൽ വെച്ച് ചേർന്ന സോഷ്യലിസ്റ്റ് ജനതാദൾ (യുണൈറ്റഡ് ) സംസ്ഥാന പ്രവർത്തക കൺവെൻഷനിലാണ് ഐക്യകണ്ഠേനയുള്ള ഈ തീരുമാനം ഉണ്ടായത്.
കൺവെൻഷനിൽ എസ് ജെ ഡി സംസ്ഥാന പ്രസിഡൻ്റ് രാമചന്ദ്രൻ.കെ അധ്യക്ഷത വഹിച്ചു. ആർ എൽ ഡി സംസ്ഥാന കോർ കമ്മറ്റി അംഗം കുടശ്ശനാട് മുരളി കൺവെൻഷൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
എസ് ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സതീശ് കുമാർ, സംഘടനാ സെക്രട്ടറി പ്രദീപ് ചാലക്കുടി വൈസ് പ്രസിഡൻ്റ് തങ്കപ്പൻ ആചാരി ,ആർ എൽ ഡി സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായ ഡോ. ഷാജഹാൻ നൂറനാട്, സുധീഷ് കേശവപുരി , ബിജു മാധവൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us