New Update
/sathyam/media/media_files/2025/12/19/untitled-design122-2025-12-19-01-21-41.png)
കൊച്ചി: കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജിൽ എം. കെ. സാനു നഗറിൽ ഡിസംബർ 20 മുതൽ 24 വരെ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കും.
Advertisment
ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാനും മുൻ എംപിയുമായ കെ. ചന്ദ്രൻപിള്ള പുസ്തകമേള ഉദ്ഘാടനം ചെയ്യും.
വ്യത്യസ്തമായ പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ പുസ്തകങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും. ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ് മേള.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുസ്തകമേളയുടെ സംഘാടനം നിർവഹിക്കുന്നത്. ഫോൺ: 9447956162.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us