New Update
/sathyam/media/media_files/2026/01/20/img370-2026-01-20-01-30-27.png)
കൊച്ചി: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചെറായി റണ്ണേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ചെറായി ബീച്ച് മാരത്തൺ സീസൺ 3 സമാപിച്ചു.
Advertisment
ജില്ലാ കളക്ടർ ജി പ്രിയങ്ക ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിമുക്തം, ആരോഗ്യ സംരക്ഷണം എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇത്തവണ മാരത്തൺ സംഘടിപ്പിച്ചത്.
21 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ ഫൺ റൺ എന്നീ വിഭാഗങ്ങൾക്ക് പുറമെ, ഭിന്നശേഷിക്കാർക്കായി പ്രത്യേകം സംഘടിപ്പിച്ച സ്പെഷ്യൽ റണ്ണും ശ്രദ്ധേയമായി.
പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ ജോഷി,ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനു കുഞ്ഞുമോൻ, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ആർ.ടി.ഒ ബിജു ഐസക്,റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് ജസ്റ്റിൻ, മാരത്തൺ കൺവീനർ രാജീവ്, സുനിൽകുമാർ, ബാലൻ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us