New Update
/sathyam/media/media_files/OiwXrnobqDH1XDbzwxaw.jpeg)
പെരുമ്പാവൂർ: ധനുമാസത്തിലെ തിരുവാതിരയാഘോഷത്തിനുള്ള ഒരുക്കത്തിലാണ് കൂവപ്പടി അയ്മുറി ശിവക്ഷേത്രവും സമീപത്തെ ഗണപതിവിലാസം എൻ.എസ്. എസ്. കരയോഗവും. അയ്മുറി ക്ഷേത്രത്തിൽ മേൽശാന്തി ജിതേഷ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 26 ചൊവ്വാഴ്ച വൈകിട്ട് പ്രത്യേക പൂജകളും എട്ടങ്ങാടി നിവേദ്യവും ഉണ്ടായിരിക്കും.
Advertisment
27ന് രാവിലെ 11ന് തപോവനം ഊട്ടുപുരയിൽ തിരുവാതിരയൂട്ടും ഉണ്ട്. എൻ.എസ്.എസ്. കരയോഗത്തിൽ വനിതാസമാജം പ്രവർത്തകരുടെ കൂട്ടായ്മയിൽ 26ന് വൈകിട്ട് 7ന് ആഘോഷം തുടങ്ങും. ശ്രീപരമേശ്വരന്റെ തിരുനാളിൽ കുടുംബൈശ്വര്യത്തിനും നെടുമാംഗല്യത്തിനും വേണ്ടി സ്ത്രീകള്‍ വ്രതമനുഷ്ഠിച്ച് പ്രാർത്ഥിയ്ക്കുന്നതാണ് തിരുവാതിരയാഘോഷം. ഈശ്വരസ്മരണയില്‍ ആടിയാടി നൃത്തം വയ്‌ക്കുന്ന തിരുവാതിര മലയാളത്തനിമയാര്‍ന്ന കലാരൂപം കൂടിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us