പെരുമ്പാവൂർ: ശരണം വിളികളുയരുന്ന വൃശ്ചികമാസത്തിന് വെള്ളിയാഴ്ച തുടക്കമാകുമ്പോൾ മണ്ഡലപൂജകൾക്കായുള്ള തയ്യാറെടുപ്പുകൾ ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പൂർത്തിയായി.
തൃപ്പടികൾ കയറി ചെല്ലുന്ന ഇരുഭാഗങ്ങളും പുറത്തെ പ്രദക്ഷിണവഴിയും മുന്തിയ ഇനം ബംഗലൂരു സ്റ്റോൺ പാകി മനോഹരമാക്കിയിരിക്കുന്നു. ക്ഷേത്രത്തിന്റെ പുറംചുറ്റിൽ എല്ലാവശങ്ങളിലും പൂച്ചെടികൾ വച്ചുപിടിപ്പിയ്ക്കുന്നതിനുള്ള സംവിധാനവും ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
ക്ഷേത്രം മേൽശാന്തി ജയദേവൻ പോറ്റിയുടെ കാർമ്മികത്വത്തിൽ വൃശ്ചികം ഒന്നിന് പുലർച്ചെയും വൈകിട്ടും മണ്ഡലാരംഭപൂജകൾ നടക്കും. വിശേഷാൽ ദീപക്കാഴ്ച്ചയോടെ വൈകിട്ട് ദീപാരാധന നടക്കും.
മണ്ഡലം മുതൽ മകരവിളക്കുവരെയുള്ള കാലയളവിൽ ചുറ്റുവിളക്കോടെയുള്ള ദീപാരാധന നടത്തേണ്ടവർ മുൻകൂട്ടി ക്ഷേത്രകാര്യദർശിയുമായി ബന്ധപ്പെടേണ്ടതാണ്. മകരവിളക്ക് ഉത്സവത്തിനായുള്ള ആഘോഷകമ്മിറ്റിയുടെ രൂപീകരണം ഉടനുണ്ടാകുമെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ഗോപി വെള്ളിമറ്റം അറിയിച്ചു. പൂജകൾക്കും വഴിപാടുകൾക്കും ബന്ധപ്പെടേണ്ട നമ്പർ: 7907038411