/sathyam/media/media_files/FF7ctgxmZSMiUi4DfivZ.jpeg)
പെരുമ്പാവൂർ: നാരായണീയം എന്ന വിശിഷ്ട ഗ്രന്ഥത്തെ ആദരിയ്ക്കുന്നതിനും അതിന്റെ കർത്താവായ മേൽപ്പുത്തൂർ നാരായണഭട്ടതിരിയുടെ സ്മരണ നിലനിർത്തുന്നതിനുമായി ആഗോളതലത്തിൽ വൃശ്ചികമാസം 28ന് നാരായണീയദിനാചരണം നടക്കുമ്പോൾ കൂവപ്പടിയിലും അതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു.
കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗം വനിതാസമാജം ആണ് ആഘോഷപരിപാടികൾക്കായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഡിസംബർ 14 വ്യാഴാഴ്‌ച രാവിലെ 8ന് സംസ്കൃതപണ്ഡിതനും ഭാഗവതാചാര്യനുമായ ബ്രഹ്മശ്രീ നിലമ്പൂർ പി. ശിവദാസശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ അയ്മുറിയിലെ കരയോഗം ഓഡിറ്റോറിയത്തിൽ ആണ് പരിപാടികൾ. ശ്രീകൃഷ്ണവിഗ്രഹപ്രതിഷ്ഠ നടത്തി പ്രത്യേക പൂജകൾക്കുശേഷം വിഷ്ണു സഹസ്രനാമ സമൂഹജപത്തോടെയാണ് തുടക്കം. നാരായണീയം സമൂഹമായി പാരായണം ചെയ്യും.
/sathyam/media/media_files/cn59vH9D3KAd6FPlXjPb.jpeg)
ഗജേന്ദ്രമോക്ഷം, താമരപ്പൂസമർപ്പണം, ശ്രീകൃഷ്ണവതാരം, വിശേഷാൽ ആരതി എന്നിവയ്ക്കുശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പ്രസാദസദ്യ.തുടർന്ന് പാരായണം പുനരാരംഭം. ഗോവിന്ദാഭിഷേകം, രുഗ്മിണീഹരണം, രാജസൂയം, അവൽകിഴി സമർപ്പണം, പാരായണസമർപ്പണം, ആരതി, പ്രസാദവിതരണം എന്നിവയോടെ വൈകീട്ട് പരിപാടികൾ സമാപിയ്ക്കുമെന്ന് വനിതാസമാജം പ്രവർത്തകർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us