/sathyam/media/media_files/r9TYHN3xFxLkuIx02rMJ.jpg)
കൊച്ചി: ജാതി സെൻസസും ആനുപാതിക പ്രാതിനിധ്യവും നടപ്പിലാക്കാൻ യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് വെൽഫെയർ പാർട്ടി സമര സംഗമം. ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി നവംബർ - ഡിസംബർ മാസങ്ങളിലായി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എറണാകുളം ആശിർഭവനിൽ സംഘടിപ്പിച്ച സാമൂഹ്യനീതിയുടെ പോരാളികളുടെ ഒത്തുചേരൽ പരിപാടിയിലാണ് സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള സമരാഹ്വാനമുയർന്നത്.
മുൻ മന്ത്രി നീല ലോഹിതദാസൻ നാടാർ, മുൻ എംഎൽഎ കുട്ടി അഹമ്മദ് കുട്ടി, Prof. അബ്ദുൽ റഷീദ്, എസ്. സുവർണകുമാർ, ഹാജി മുഹമ്മദ് മാവോടി, സജി കൊല്ലം, ബഷീർ മദനി, രാജു CN, ശിഹാബ് പൂക്കോട്ടൂർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ, ട്രഷറർ സജീദ് ഖാലിദ്, സെക്രട്ടറി മിർസാദ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.