തോട്ടുവ ധന്വന്തരി ക്ഷേത്രത്തിൽ അലങ്കാരഗോപുര സമർപ്പണം ശനിയാഴ്ച

New Update
6

പെരുമ്പാവൂർ: കേരളത്തിലെ അപൂർവ്വം ധന്വന്തരി ക്ഷേത്രങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നയിടമാണ് 
പെരുമ്പാവൂർ കൂവപ്പടി ഗ്രാമപ്പഞ്ചായത്തിലെ തോട്ടുവ.  പെരിയാർതീരത്തുള്ള തോട്ടുവ ക്ഷേത്രത്തിൽ 
നിർമ്മാണം പൂർത്തിയായ അലങ്കാരഗോപുരത്തിന്റെ സമർപ്പണം ശനിയാഴ്ച നടക്കും. 

Advertisment

ക്ഷേത്രത്തിലെ തിരുവുത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് ഇന്ന് ആറാട്ട് നടക്കും.വാദ്യ കുലപതി ചേരാനല്ലൂർ ശങ്കരകുട്ടിമാരാരുടെ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തോട്ടുവാ തോട്ടിൽ നിന്നും ആറാടിവരുന്ന ഭഗവാന്റെ തിടമ്പേറ്റിയ ഗജവീരനാണ്  ഗോപുരവാതിൽ തള്ളിത്തുറക്കുക.

3

 ഗോപുരകവാടത്തിലെ ചടങ്ങുകൾക്ക് തന്ത്രി കിടങ്ങശ്ശേരി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിയ്ക്കും.തുടർന്ന് കൊടിക്കീഴിൽ പറ. ഉത്‌സവം കൊടിയിറങ്ങിയശേഷം 12.30-യോടെ തിരുവോണമൂട്ട് 
ഉണ്ടായിരിക്കും. 

Advertisment