Advertisment

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് അപകടം; കാർ ഡ്രൈവർ മരിച്ചു

New Update
63

മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു.തൊടുപുഴ-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ആനിക്കാട് കണ്ണമ്പുഴ കപ്പേളയ്ക്ക് സമീപം ഇന്ന് വൈകുന്നേരം 5.30ഓടെയാണ് അപകടമുണ്ടയത്.

Advertisment

കാർ ഡ്രൈവറായ തൊടുപുഴ കിഴക്കേ കോടിക്കുളം ആനിമൂട്ടില്‍ മണി എ.കെ(52) ആണ് മരിച്ചത്.മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴ ഭാഗത്തെയ്ക്ക പോവുകയായിരുന്ന മാരുതി ഇക്കോ കാറാണ്  നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയത്. 

അപകടകാരണം വ്യക്തമല്ല. മണിയെ ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മടക്കത്താനം സൂപ്പര്‍ ടെക്ക് കമ്പനിയില്‍  ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മണി. 

Advertisment