എനിക്കും വേണം ഖാദി: കൂത്താട്ടുകുളം നഗരസഭയിൽ ഓണം ഖാദി മേള

ഖാദി എന്ന പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകാൻ ഇത്തരം മേളകൾ സഹായിക്കുമെന്ന് എം എൽ എ പറഞ്ഞു.

New Update
images (1280 x 960 px)(86)

കൊച്ചി: എനിക്കും വേണം ഖാദി എന്ന സന്ദേശം ഉയർത്തി കൂത്താട്ടുകുളം നഗരസഭയിൽ ഓണം ഖാദി മേള സംഘടിപ്പിച്ചു. കൂത്താട്ടുകുളം ഗ്രാമ സൗഭാഗ്യയിൽ നടന്ന ഓണം ഖാദി മേള അനൂപ് ജേക്കബ് എം എൽ എ നിർവഹിച്ചു. 

Advertisment

ഖാദി എന്ന പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകാൻ ഇത്തരം മേളകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ഓണത്തോടനുബന്ധിച്ച് കേരളമോട്ടാകെ നടക്കുന്ന ഖാദി മേളയുടെ ഭാഗമായാണ് കൂത്താട്ടുകുളം നഗരസഭയിൽ ഖാദി മേള ആരംഭിച്ചത്. സെപ്റ്റംബർ 4 വരെയാണ് മേള നടക്കുന്നത്. 


സംസ്ഥാന ഖാദി ബോർഡ്‌ അംഗം കെ ചന്ദ്രശേഖരൻ പരിപാടിയിൽ അധ്യക്ഷനായി. രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു.

Advertisment