പെരുമ്പാവൂർ: കൂടാലപ്പാട് ദേശവിളക്കുത്സവത്തിനു ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ കൂടാലപ്പാട് ഗ്രാമത്തിൽ ആബാലവൃദ്ധം അയ്യപ്പഭക്തരും ഭക്തിയുടെ ആവേശക്കൊടുമുടിയിൽ ആണ്. ഡിസംബർ 2 ശനിയാഴ്ചയാണ് മദ്രാസ് കവല - കൂടാലപ്പാട് ചർച്ച് റോഡിൽ പഞ്ചായത്ത് കിണറിനു സമീപമാണ് ദേശവിളക്ക്. ഉദയം നഗറിൽ അയ്യപ്പ സേവാസംഘം രണ്ടാം വർഷമാണ് ദേശവിളക്കു സംഘടിപ്പിയ്ക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഗ്രാമത്തിലെങ്ങും വ്രതവിശുദ്ധിയുടെ നേർക്കാഴ്ചകളാണ്.
/sathyam/media/media_files/nTsAIndiIUMq6k3kZLop.jpeg)
ദേശവിളക്കിനു മുന്നോടിയായി സ്ഥാപിച്ച കമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനം ദീപാവലി നാളിൽ നടന്നു. സ്ത്രീപങ്കാളിത്തത്തോടെ അവധിദിനങ്ങളിൽ ദേശവിളക്കിന്റെ
പ്രചരണത്തിനായി ചെറുപ്പക്കാർ വീടുവീടാന്തരം കയറിയിറങ്ങുകയാണ്. ഹൈന്ദവ-ക്രൈസ്തവ സാഹോദര്യത്തിന്റെ ഊഷ്മളസൗഹൃദം നിലനിൽക്കുന്ന കൂടാലപ്പാട് ദേശത്ത് എല്ലാവിഭാഗമാളുകളും ദേശവിളക്കിന്റെ വിജയത്തിനായി ആത്മാർത്ഥമായി സഹകരിയ്ക്കുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു.
/sathyam/media/media_files/2R4AbOkOxnwhAdKlVsaL.jpeg)
ദീപാവലി നാളിൽ ദീപാലങ്കൃതമാക്കിയ ഓഫീസ് പരിസരത്ത് ഭക്തരൊത്തുകൂടി അയ്യപ്പനാമഘോഷം മുഴക്കി ഭക്തിമയമാക്കി. ദേശവിളക്കുനാളിൽ മലയാത്രയ്‌ക്കൊരുങ്ങുന്നവരെല്ലാം വൈകുന്നേരങ്ങളിൽ നിത്യവും ഒത്തുകൂടുന്നത് പതിവാക്കി. വൃശ്ചികം ഒന്നിന് വൈകിട്ട് കമ്മിറ്റി ഓഫീസിൽ പ്രത്യേക ദീപക്കാഴ്ചയും
മറ്റും സംഘടിപ്പിച്ചിട്ടുണ്ട്.