കൊടുവേലിപ്പടി കരയോഗമന്ദിരം ഉദ്‌ഘാടനം ചെയ്തു

New Update
1ad60068-97cd-4621-ae89-882e5b6146fa

പെരുമ്പാവൂർ: കൊടുവേലിപ്പടി ദേവീവിലാസം എൻ.എസ്.എസ്. കരയോഗമന്ദിരം ഉദ്‌ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.എൻ മണിയുടെ അധ്യക്ഷതയിൽ എൻ.എസ്.എസ്. ഡയറക്ടർ 
ബോർഡ് മെമ്പറും കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ്. കരയോഗയൂണിയൻ പ്രസിഡന്റുമായ  അഡ്വ. കെ. ശ്രീശകുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. 

Advertisment

യൂണിയൻ വൈസ് പ്രസിഡന്റ് സി. എസ്. രാധാകൃഷ്ണൻ, യൂണിയൻ സെക്രട്ടറി കെ. രാജഗോപാലൻ, മേഖലാ കൺവീനർ പി. സി. ജയപ്രകാശ്, വാർഡ് മെമ്പർ ജിയോ ബേബി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് പ്രഭാകർ, വനിതായൂണിയൻ പ്രസിഡന്റ് അഡ്വ. രേഖ സി. നായർ, പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ. പി. ജോർജ്ജ്, പി. എൻ. സന്ദീപ്, കെ.കെ. ബാലൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വൈകിട്ട് ഭജനയും ഉണ്ടായിരുന്നു. 

Advertisment