/sathyam/media/media_files/HRHtkJ7IVrQAaB8aiFPJ.webp)
ച​വ​റ: നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച പ്രതികളെ പൊ​ലീ​സ്​ പിടികൂടി. നീ​ണ്ട​ക​ര, സ്റ്റീ​ഫ​ൻ ലാ​ന്‍റി​ൽ ജോ​ൺ (55), ഇ​യാ​ളു​ടെ മ​ക​നാ​യ അ​പ്പു എ​ന്ന സ്റ്റാ​ൻ​ലി (29) എന്നിവരെയാണ് ച​വ​റ പോലീസ് പിടികൂടിയത്.
ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ ലൂ​ക്ക് എ​ന്ന​യാ​ളും പ്ര​തി​ക​ളും ത​മ്മി​ൽ മ​ത്സ്യ വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തർക്കമുണ്ടാവുകയും തു​ട​ർ​ന്ന്​ പ്ര​തി​ക​ൾ വൈ​കീ​ട്ടോ​ടെ നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ വെ​ച്ച് ക​മ്പി വ​ടി​യും മ​റ്റ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ലൂ​ക്കി​നെ അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ട് ആക്രമിക്കുകയുമായിരുന്നു. ആ​ക്ര​മ​ണ​ത്തി​ൽ ലൂ​ക്കി​ന്‍റെ ചെ​വി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും പ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​കു​ക​യും ചെ​യ്​​തു.
ച​വ​റ സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.