/sathyam/media/media_files/k9kvZbRECU3hvIXzLvZQ.png)
കു​ണ്ട​റ: അ​മ്പി​പൊ​യ്ക ക​ള​രി അ​ത്തി​പ​റ​മ്പ് ദു​ര്‍ഗ ഭ​ദ്ര യോ​ഗീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം. നി​ത്യ​പൂ​ജ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ 40ഓ​ളം വി​ള​ക്കു​ക​ള്‍ മോ​ഷ​ണം പോ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക്ഷേ​ത്ര​ത്തോ​ട് ചേ​ര്‍ന്നു​ള്ള ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വി​ള​ക്കു​ക​ളാ​ണ് പ്രതികൾ മോഷ്ടിച്ചത്.
രാ​വി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​ന്‍ വി​ള​ക്കു​ക​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.
ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍ വിവരം അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് കു​ണ്ട​റ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി. ര​ണ്ടു ദി​വ​സം മു​മ്പ് മു​ക്കൂ​ട് പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ന​ട​പ്പ​ന്ത​ലി​ല്‍ ഇ​രു​ന്ന ര​ണ്ടു വി​ള​ക്കു​ക​ളും മോ​ഷ​ണം പോ​യി​രു​ന്നു.