അഞ്ചലിൽ വൈദ്യുതി ടവറിൽ കയറിയ ആൾ ബന്ധുക്കളുടെ കൺമുന്നിൽ ഷോക്കേറ്റ് മരിച്ചു

New Update
333

അഞ്ചൽ: വൈദ്യുതി ടവറിൽ കയറിയ ആൾ ബന്ധുക്കളുടെ കൺമുന്നിൽ ഷോക്കേറ്റ് മരിച്ചു. പത്തനാപുരം കറവൂർ വേങ്ങ വിള വീട്ടിൽ മോഹനൻ (60) ആണ് മരിച്ചത്. ഏരൂർ മണലിൽ വെള്ളച്ചാൽ ഭാഗത്തെ 110 കെ.വി ഇലക്ട്രിക് ടവറിലാണ് മോഹനൻ കയറിയത്. 

Advertisment

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. കൊലക്കേസിൽ പ്രതിയായ മോഹനൻ ശിക്ഷ കഴിഞ്ഞെത്തിയ ശേഷംമണലിൽ സഹോദരിയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൂലിപ്പണിക്ക് പോകുമായിരുന്ന മോഹനൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

സംഭവ ദിവസം സഹോദരിയുടെ വീട്ടിൽ നിന്നിറങ്ങിയ മോഹനന്റെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയ  ബന്ധുക്കൾ പിന്നാലെയെത്തിയിരുന്നു. എന്നാൽ, ഇതിനകം തന്നെ മോഹനൻ ടവറി​ന് മുകളിലെത്തിയിരുന്നു. തുടർന്ന് വൈദ്യുലൈനിൽ പിടിക്കുകയും ഷോക്കേറ്റ് നിലത്തു വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഏരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Advertisment