കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് നാലുവർഷം തടവ്

New Update
police force.jpg

കൊ​ല്ലം: ത​മി​ഴ്​​നാ​ട്ടി​ൽ ​നി​ന്ന്​ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ​ക്ക്​ നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു. കൊ​ല്ലം കൊ​റ്റ​ങ്ക​ര നാ​ലു​മു​ക്ക് നെ​ല്ലി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഷ​മീ​ർ (38), കൊ​ട്ടാ​ര​ക്ക​ര മൈ​ലം വി​ല്ലേ​ജി​ൽ പ​ള്ളി​ക്ക​ൽ ആ​ശാ​രി​വി​ള താ​ഴ​ത്തി​ൽ വീ​ട്ടി​ൽ​നി​ന്ന്​ കൊ​റ്റ​ങ്ക​ര ക​ണ്ണാ​ർ തൊ​ടി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന റ​ഹിം (56) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.
പി​ഴ​യൊ​ടു​ക്കാ​തി​രു​ന്നാ​ൽ ഒ​രു​മാ​സം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​കാണാമെന്നും ഉത്തരവിൽ പറയുന്നു. 2019 മെയ്  26നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ എ​ക്സൈ​സ് പോ​സ്റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ക​ണ്ടെ​യ്ന​ർ മോ​ഡ്യൂ​ളി​ന്റെ മു​ൻ​വ​ശ​ത്ത്​ ത​മി​ഴ്നാ​ട് ഭാ​ഗ​ത്ത്​ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്രതികളെ പിടികൂടിയത്. 

Advertisment
Advertisment