കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ മൂന്നാം ദിനമായ മെയ് 16ന് ഭാരതീയ ചികിത്സാ വകുപ്പ് സെമിനാര്‍ സംഘടിപ്പിക്കും.
രാവിലെ 10 മുതല്‍ 11 വരെ 'കരള്‍ പ്രവര്‍ത്തനങ്ങളും സുരക്ഷയും' വിഷയത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി എസ് രാജ്, കടയ്ക്കല്‍ ആയുഷ് പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. റസിയ എന്നിവര്‍ സംസാരിക്കും.
11 മുതല്‍ 'കരള്‍ രോഗങ്ങളും ആയുര്‍വേദവും' വിഷയത്തില്‍ അച്ചന്‍കോവില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ അരുണ്‍ മോഹനും ഏരൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ കൃഷ്ണനും പൊതുജനങ്ങളോട് സംവദിക്കും.
ഉച്ചയ്ക്ക് ഒന്നിന് സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലുള്ള ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പ് നടത്തും. എം നൗഷാദ് എം.എല്‍.എ വിതരണം നിര്‍വഹിക്കും.
എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ മെയ് 16ന് ഗായകനും സംഗീത സംവിധായകനുമായ അല്‍ഫോന്‍സ് ജോസഫ് ഒരുക്കുന്ന 'ഫില്മി ബീറ്റ്സ്' സംഗീത പരിപാടി. പ്രവേശനം സൗജന്യം.