കൊട്ടാരക്കര റസ്റ്റ് ഹൗസിന് പുതിയമുഖം മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

ഒൻപത് മുറികൾ, ക്യാന്റീൻ,  കോർട്ട് യാർഡ്, കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് വിപുലീകരണം സാധ്യമാക്കിയത്.

New Update
 I&PRD

കൊല്ലം: കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊട്ടാരക്കര പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിന് പുതിയമുഖം. ആവശ്യക്കാരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്താണ് ഇവിടുത്തെ സൗകര്യങ്ങൾ വികസിപ്പിച്ചത്. 

Advertisment

കൊട്ടാരക്കര റസ്റ്റ് ഹൗസിന് പുതിയമുഖം മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

 


നവീകരിച്ച സംവിധാനങ്ങളുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. 


എല്ലാ മേഖലയിലുമെന്ന പോലെ താമസ സൗകര്യവികസനത്തിലും സർക്കാർ നടത്തുന്ന ഇടപടെലിന് ഉദാഹരണമാണ് റസ്റ്റ് ഹൗസിന്റെ മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. 

ആവശ്യാനുസരണം കൂടുതൽ സൗകര്യങ്ങൾ ഇത്തരം കേന്ദ്രങ്ങളിലെല്ലാം നടപ്പിലാക്കുന്നത് പരിഗണിക്കുമെന്നും പറഞ്ഞു. പ്ലാൻ ഫണ്ടിൽ നിന്നും 74.60 ലക്ഷം രൂപ വിനിയോഗിച്ച് ആറ് മാസ കാലയളവിനുള്ളിലാണ് നവീകരണപ്രവൃത്തി പൂർത്തിയാക്കിയത്.