പച്ച പുതച്ച കുന്നും, കാടും ഒപ്പം ജലസമൃദ്ധമായ വെള്ളച്ചാട്ടങ്ങളും കാണണമെങ്കിൽ കയറിക്കോ.. കാടറിയാൻ യാത്രകൾ ഒരുക്കി കൊല്ലം ബജറ്റ് ടൂറിസം സെൽ

ജൂൺ എട്ടിന് രാവിലെ 6.30ന് ആരംഭിക്കുന്ന പൊന്മുടി യാത്ര പേപ്പാറ ഡാം, മീൻമുട്ടി വെള്ളച്ചാട്ടം, കല്ലാർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പൊന്മുടിയിൽ എത്തിച്ചേരുന്നു. 770 രൂപയാണ് നിരക്ക്.

New Update
images(33)

കൊല്ലം: മൺസൂൺ പശ്ചാത്തലത്തിൽ പച്ച പുതച്ച കുന്നും, കാടും ഒപ്പം ജലസമൃദ്ധമായ വെള്ളച്ചാട്ടങ്ങളും കാണണമെങ്കിൽ ജില്ലാ ബഡ്ജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടുക.

Advertisment

ജൂൺ ഏഴിന് ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, തിരുനക്കര മഹാദേവക്ഷേത്രങ്ങളും, ആലുവ ശിവക്ഷേത്രവും ഉൾപ്പെടുന്ന   യാത്രയ്ക്ക്   820 രൂപയാണ് നിരക്ക്.


ജൂൺ എട്ടിന് രാവിലെ 6.30ന് ആരംഭിക്കുന്ന പൊന്മുടി യാത്ര പേപ്പാറ ഡാം, മീൻമുട്ടി വെള്ളച്ചാട്ടം, കല്ലാർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പൊന്മുടിയിൽ എത്തിച്ചേരുന്നു. 770 രൂപയാണ് നിരക്ക്.


ജൂൺ 10 രാവിലെ അഞ്ചിന് കണ്ണൂർ കൊട്ടിയൂർ വൈശാഖ ഉത്സവ യാത്ര. ഇക്കരക്കൊട്ടിയൂർ, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ മഠം എന്നീ പ്രശസ്ത ക്ഷേത്രങ്ങളും ഈ യാത്രയിൽ ഉൾപെടും. 3000 രൂപയാണ് നിരക്ക്. ഈ യാത്ര ജൂൺ 26നും ഉണ്ടാകും.

ജൂൺ 12, 24 തീയതികളിൽ ഗവിയിലേക്കുള്ള യാത്ര രാവിലെ 5 മണിക്ക് തുടങ്ങും. അടവി ടൂറിസം സെന്റർ, ഗവി,പരുന്തുംപാറ എന്നീ സ്ഥലങ്ങളിലൂടെ രാത്രി 10. 30 ന് മടങ്ങിയെത്തും. 


കുട്ടവഞ്ചി സവാരി, എല്ലാ പ്രവേശന ഫീസുകളും, ഉച്ചഭക്ഷണം, ഗൈഡ് ഫീ എന്നിവ ഉൾപ്പെടെ 1,750 രൂപയാണ് നിരക്ക്.


ജൂൺ 13 ന് അതിരപ്പള്ളി സിൽവർ സ്റ്റോം ട്രിപ്പ് ജൂൺ 14ന്   മടങ്ങിയെത്തും. പാർക്ക് എൻട്രി ഫീ, സ്നോ പാർക്ക് ടിക്കറ്റ്, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 2,140 രൂപയാണ് നിരക്ക്.

ജൂൺ 14ന് നടത്തുന്ന കന്യാകുമാരി യാത്രയിൽ തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങളും സന്ദർശിക്കും 800 രൂപയാണ് നിരക്ക്.  അതേ ദിവസം   രാവിലെ 6.30ന്   റോസ്മല, പാലരുവി,തെ•ല എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. 


എല്ലാ പ്രവേശന ഫീസും ഉൾപ്പെടെ 770 രൂപയാണ് നിരക്ക്.


ജൂൺ 15ന് വാഗമൺ, കോന്നി -കുംഭാവുരുട്ടി എന്നീ   യാത്രകളാണ്. രാവിലെ അഞ്ചിന് പുറപ്പെടുന്ന വാഗമൺ ട്രിപ്പിൽ പൈൻ ഫോറസ്റ്റ്, മൊട്ട കുന്നുകൾ,അഡ്വഞ്ചർ പാർക്ക്, സൂയിസൈഡ് പോയിന്റ്, പരുന്തുംപാറ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. 

ഉച്ച ഭക്ഷണം ഉൾപ്പെടെ 1,020 രൂപയാണ് നിരക്ക്. രാവിലെ ആറുമണിക്ക് ആരംഭിച്ച് കോന്നി, അടവി, അച്ചൻകോവിൽ, കുംഭാവുരുട്ടി എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തുന്ന യാത്രയ്ക്ക് 600 രൂപയാണ് നിരക്ക്.


ജൂൺ 21ന് മെട്രോ വൈബ്‌സ്, കുംഭാവുരുട്ടി എന്നീ രണ്ട് യാത്രകളും 22 ന് ഇല്ലിക്കൽ കല്ല്, മാംഗോ മെഡോസ് എന്നീ യാത്രകളും അന്ന് തന്നെ ആരംഭിക്കുന്ന പത്തനംതിട്ട ക്ഷേത്രങ്ങൾ ട്രിപ്പിൽ പമ്പ ഗണപതി, മലയാലപ്പുഴ, പെരുനാട് അയ്യപ്പക്ഷേത്രം, കല്ലേലി ഊരാളി ക്ഷേത്രങ്ങളും സന്ദർശിക്കും. 


27 ന് കൃപാസനം, 28 ന് ആതിരപ്പള്ളി, കന്യാകുമാരി, 29 ന് പൊന്മുടി, വാഗമൺ ട്രിപ്പുകളും ഉണ്ടാകും.

Advertisment