കൊല്ലം: പുസ്തകവായനയുടെമൂല്യം തലമുറകളിലേക്ക് കൈമാറുന്നത് ലക്ഷ്യമാക്കിയുള്ള വായനപക്ഷാചരണം ജൂൺ 19ന്.
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പും സംയുക്തമായി വിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്, സാക്ഷരതാമിഷൻ, പി.എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ജൂലൈ ഏഴ് വരെ വായനപക്ഷാചരണവും നടത്തും.
ജൂൺ 19ന് രാവിലെ 10ന് തട്ടാമല ജി.വി.എച്ച്.എസ്.എസ് സ്‌കൂളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ അധ്യക്ഷനാകും. ജില്ലാ കലക്ടർ എൻ. ദേവിദാസ് വായനാപക്ഷാചരണ സന്ദേശം നൽകും. ഡോ. കെ. പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം എസ്.നാസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത്കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ഐ.ലാൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ഉഷാകുമാരി, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ടോജോ ജേക്കബ്, പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി എൻ. ജയചന്ദ്രൻ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ വി. ലിജി, ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് എം.മിനി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ. പി. സജിനാഥ് തുടങ്ങിയവർ പങ്കെടുക്കും.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ വി ദാസിന്റെ ജ•ദിനമായ ജൂലൈ ഏഴ് വരെ വിവിധ പരിപാടികളോടെയാണ് പക്ഷാചരണം.
അനുസ്മരണ യോഗങ്ങൾ, ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കൽ, വായനോത്സവത്തിനായി തിരഞ്ഞെടുത്ത പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, ലഹരിവിരുദ്ധ സദസ്, വായനമത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.