കൊണ്ടാഴി: കൊണ്ടാഴി പഞ്ചായത്തിലെ സഹകരണ രംഗത്ത് മികച്ച നേട്ടം കൈവരിച്ച കൊണ്ടാഴി സർവ്വീസ് സഹകരണ ബാങ്ക് 77 വർഷത്തെ സേവന പാരമ്പര്യത്തിൻ്റെ നിറവിൽ.
1947ൽ രൂപീകൃതമായ സ്ഥാപനം കേരളത്തിലെ തന്നെ പഴക്കം ചെന്ന സഹകരണ ബാങ്കുകളിൽ ഒന്നാണ്. പാറമേൽപ്പടിയിലെ ഹെഡ് ഓഫീസും, മായന്നൂർ, ചേലക്കോട് ശാഖകളും സഹകാരികൾക്ക് സേവനം നൽകികൊണ്ട് നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ബാങ്കിനെ ക്ലാസ്സ് 1 കാറ്റഗറിയിലേക്ക് ഉയർത്തുവാൻ സഹായിച്ച ഇടപാടുകാരോടും ഭരണസമിതി നന്ദി അറിയിച്ചു.
ഇടപാടുകാരുടെ സൗകര്യാർത്ഥം മായന്നൂർ ശാഖ നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിൻ്റെ ഉദ്ഘാടനം ഏപ്രിൽ 9 രാവിലെ 9.30ന് നടക്കുമെന്നും ഭരണസമിതി അറിയിച്ചു.