/sathyam/media/media_files/2025/08/12/ebd8dcf2-bc5b-4d5c-9f01-663bb0de02b2-2025-08-12-14-09-18.jpg)
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ 10.40 ന് കോട്ടയത്തെക്ക് പോയ ബസ് 11.00ഓട് കൂടി വെളിയന്നൂർ പഞ്ചായത്ത് ഓഫീസിന്റെ മുൻപിൽ ടയർ പൊട്ടി പോസ്റ്റിൽ ഇടിച്ചു നിന്നു. കൂത്താട്ടുകുളത്ത് കാലപ്പഴക്കം ചെന്ന ബസുകൾ ആണ് ഉള്ളത്. കൃത്യമായ അറ്റകുറ്റ പണികൾ വർക്ഷോപ്പിൽ നടത്താറില്ല എന്ന് ജീവനക്കാർ പറയുന്നു.
ബസിന്റെ കംപ്ലയിന്റ് എഴുതി ഇട്ടാൽ പരിശോദിച്ചു എന്ന് വർക്ക് ബുക്കിൽ എഴുതി സർവിസിന് അയക്കുക മാത്രമാണ് ചെയ്യുന്നത്. കൂത്താട്ടുകുളത്തെ ബസുകൾ ബ്രേക്ക് ഡൗൺ ആയി സ്‌ഥിരമായി വഴിയിൽ കിടക്കുന്നത് നിത്യ സംഭവം ആണ്. മൂന്ന് വർഷം മുൻപ് വരെ കൃത്യമായി സർവീസ് നടത്തുകയും, മികച്ച വരുമാനവും നേടിയിരുന്ന ഡിപ്പോ ഇപ്പോൾ കളക്ഷൻ കാര്യത്തിൽ തന്നെ സംസ്‌ഥാനത്ത് പിന്നിൽ ആണ്.
/filters:format(webp)/sathyam/media/media_files/2025/08/12/6e2a86dd-4c7f-4a8b-8b2e-7cbf57f470c4-2025-08-12-14-10-10.jpg)
കൂത്താട്ടുകുളം കെ എസ് ആർ ടി സി കൺട്രോളിംഗ് ഇൻസ്‌പെക്ടർ സർവീസ് കാര്യത്തിലും, കളക്ഷൻ വർധനവിലും വേണ്ട ഉത്തരവാദിത്തം കാണിക്കുന്നില്ല എന്ന് ഭരണ, പ്രതിപക്ഷ യൂണിയനുകൾ ആക്ഷേപം ഉന്നയിച്ചിരുന്നു. BMS, TDF സംഘടനകൾ കൺട്രോളിംഗ് ഇൻസ്‌പെക്ടർക്ക് എതിരെ പ്രത്യക്ഷ സമരവും ആയി വന്നിരുന്നു. ഡിപ്പോയിലെ ടോയിലറ്റ് കോൺക്രീറ്റ് ഇട്ട് മൂടിയത്. 4.90 ലക്ഷം രൂപ മുടക്കി നടത്തിയ വർക്ക്ൽ പലതും ഒരു വർഷത്തിന് ഉള്ളിൽ കേടായത് എല്ലാം കാട്ടി യൂണിയൻ സമരം നടത്തി എങ്കിലും ഭരണകക്ഷിയൂണിയനിലെ ചിലരുടെ ഒത്താശ യോടെ കൺട്രോളിംഗ് ഇൻസ്‌പെക്ടർ കൂത്തട്ടുകുളത്ത് തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us