പാലാ: രാജ്യത്തെപ്രതിപക്ഷ കക്ഷികൾ രൂപീകരിച്ച "ഇൻഡ്യാ മുന്നണി "മാതൃകയിലാണ് മീനച്ചിൽ താലൂക്ക് കോ-ഓപ്റേറ്റീവ് എംപ്ലോയീസ് കോ ഓപ്റേറ്റീവ് സൊസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺ (എം) സി.പി.എം, കോൺഗ്രസ് അനുഭാവ സംഘടനാ ജീവനക്കാർ ഒരുമയോടെ മത്സരിച്ചതും വിജയിച്ചതും.
ഏതാനും ആഴ്ച്ചകൾക്ക് മുൻപ് നടന്ന രാമപുരം ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതു വലതു മുന്നണികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തിയതോടെ മറ്റു ബാങ്കുകളിലെ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുന്ന സ്ഥിതി സംജാതമാവുകയും പല സഹകരണ ബാങ്കുകളും കൂട്ടമായി എത്തിയ നിക്ഷേപകർക്ക് പണം നൽകാനാ വാതെ വിഷമിക്കേണ്ട സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്.ഇതോടൊപ്പം പലയിടത്തും ജീവനക്കാരുടെ ശബളം മുsങ്ങുന്ന സാഹചര്യവും നില നിൽക്കുകയാണ്.
ഇതേ തുടർന്നാണ് വ്യത്യസ്ഥ ചേരിയിലുള്ള ജീവനക്കാരുടെ സംഘടനകൾ യോജിപ്പോടെ മത്സരിക്കുവാൻ തീരുമാനിച്ചത് .പരസ്പരം പോർവിളിച്ചാൽ നല്ല രീതിയിൽ വൻ നേട്ടത്തിൽ പ്രവർത്തിക്കുന്ന സൊസൈറ്റി തുടർന്നും നേട്ടം കൊയ്യുവാൻ ഒന്നിച്ചുള്ള സഹകരണം ഓരോ സംഘടനയും കണ്ടറിഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏഴു പേർ കേരള കോൺ.(എം) അനുഭാവികളും 3 പേർ വീതം സി.പി.എം, കോൺഗ്രസ് അനുഭാവികളുമാണ്. 13 അംഗ ഭരണസമിതി അംഗങ്ങളായി അരുൺ ഗിരീഷ് (കിഴതടിയൂർ എസ്. സി. ബി ), ആനന്ദ് ജോസഫ് (തലപ്പുലം എസ്. സി. ബി ), ജോ പ്രസാദ് കുളിരാനി (മീനച്ചിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ), ജോസഫ് സൈമൺ (കടപ്ലാമറ്റം എസ്. സി. ബി ), പ്രമോദ്കുമാർ പി. ജി (മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ),ബിജോയ് തോമസ് (പൂവരണി എസ്. സി. ബി ), മനോജ് ജോസ് (വലവൂർ എസ്. സി. ബി ),സോബിൻ ജോസഫ് (തലപ്പുലം എസ്. സി. ബി )സന്തോഷ് വിച്ചാട്ട് (രാമപുരം എസ്. സി. ബി ),റെജിമോൻ എം ആർ. (ഇടനാട് എസ്. സി. ബി ),പ്രിയകുമാരി റ്റി. ഡി (പൂഞ്ഞാർ എസ്. സി. ബി., മീനുമോൾ ജെയിംസ് (ചൂണ്ടച്ചേരി എസ്. സി. ബി ), രഞ്ജിതാ ബേബി (മരങ്ങാട്ടുപള്ളി എസ്. സി. ബി ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.