കൊപ്പം - രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് വെൽഫെയർ ആസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും നടത്തി

New Update
5887beb9-071e-4cb8-b584-ac7830dfb625

പാലക്കാട് : കൊപ്പം - രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് വെൽഫെയർ ആസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും പാലക്കാട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു, അസോസിയേഷൻ പ്രസിഡൻ്റ് പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.

Advertisment

 നഗരസഭാ അംഗങ്ങളായ ആർ.അശോക്, എസ്.ഗംഗ, പ്രീയവെങ്കിടേഷ്, എന്നിവർ ആശംസകളർപിച്ച് പ്രസംഗിച്ചു, ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.സ്മിതേഷിനെ ആദരിച്ചു, കലാകായിക വിദ്യഭ്യാസ രംഗത്ത് മികവ് തെളിയിച്ചവരെ അനുമോദിച്ചു.

 അസോസിയേഷൻ സെക്രട്ടറി നാരായണപിള്ളൈ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ടി.എസ് ഗീത വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, ഹരിദാസ് മച്ചിക്കൻ, എൻ.ഉണ്ണി കൃഷ്ണൻ, രേണുക ടീച്ചർ, വനിത കൺവീനർ പ്രീത ശശിധരൻ എന്നിവർ പ്രസംഗിച്ചു, പ്രതിഭാ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി

Advertisment