/sathyam/media/media_files/2025/09/12/20250912_152135-2025-09-12-19-13-10.jpg)
പാലക്കാട്: കോട്ടോപ്പാടം കെ.എ.എച്ച് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാധ്യമ സെമിനാറും പത്രമാധ്യമ പ്രവർത്തകർക്കുള്ള സ്നേഹാദരവും നടത്തി.'മാധ്യമ ധർമം നവമാധ്യമങ്ങളുടെ കാലത്ത്' എന്ന വിഷയത്തിൽ നടന്ന സെമിനാർ ചലച്ചിത്ര നിരൂപകൻ ജി.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.ടി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.കേരള വെറ്ററിനറി സർവകലാശാല അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.എം.മനോജ് മുഖ്യാതിഥിയായി.
സ്കൂൾ പ്രിൻസിപ്പാൾ എം.പി.സാദിഖ്,പ്രധാനാധ്യാപകൻ കെ.എസ്. മനോജ്,മാധ്യമ പ്രവർത്തകരായ കൃഷ്ണദാസ് കൃപ, നൗഷാദ് തങ്കയത്തിൽ,സജീവ് പി.മാത്തൂർ,വി.എം.ജയപ്രകാശ്, ഹംസ മഠത്തൊടി,സമദ് കല്ലടിക്കോട്,സി.റജീഷ്,ജയചന്ദ്രൻ ചെത്തല്ലൂർ,എം.അബ്ദുൽ നാസർ, എം.അബ്ദുറഹ്മാൻ,സംഘാടക സമിതി ഭാരവാഹികളായ ഹമീദ് കൊമ്പത്ത്,സി.പി.വിജയൻ,കെ.മൊയ്തുട്ടി,എൻ.പി.അഷ്റഫ്,പി.സൈനുൽ ആബിദ്, ബാബു ആലായൻ, പി.മനോജ്,കെ.പി.നൗഫൽ,സ്കൂൾ ചെയർമാൻ ഹരീഷ്മ ദാസ്,ലീഡർ ഫാത്തിമ സിയ പ്രസംഗിച്ചു.മണ്ണാർക്കാട് എം.ഇ.എസ് കോളേജിലെ ജേർണലിസം വിദ്യാർത്ഥികളും സ്കൂൾ സ്റ്റുഡൻ്റ്സ് മീഡിയ ക്ലബ്ബംഗങ്ങളും സെമിനാറിൽ പങ്കെടുത്തു.