/sathyam/media/media_files/2025/11/01/kabadi-2-30-10-25-560x416-2025-11-01-01-24-28.jpg)
കോട്ടയം: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികള്‍ക്കായി ജില്ലാതല കബഡി മത്സരം സംഘടിപ്പിച്ചു.
കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കോട്ടയം സെന്റ് ആന്‍സ് ജി.എച്ച്.എസ്.എസ്. ടീം ഒന്നാം സ്ഥാനം നേടി. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി.
ഹെയ്‌സല്‍ സൂസന്‍ രാജന്‍ ( സെന്റ് ആന്‍സ് ജി.എച്ച്.എസ്.എസ് കോട്ടയം)ബെസ്റ്റ് റൈഡര്‍ ആയും എയ്ഞ്ചല്‍ മാത്യു (ബേക്കര്‍ മെമ്മോറിയല്‍ ജി.എച്ച്.എസ്.എസ് കോട്ടയം) ബെസ്റ്റ് ഡിഫെന്‍ഡര്‍ ആയും ഗായത്രി അജയ് (സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് എച്ച്.എസ്.എസ്. വൈക്കം)ബെസ്റ്റ് ഓള്‍ റൗണ്ടര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.
രാവിലെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മത്സരം ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സമാപനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എല്‍. മായാദേവി,പ്രിന്‍സി സൂസന്‍ വര്‍ഗീസ്, എ. എസ്. സനിതാമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us