/sathyam/media/media_files/2025/07/10/kottayam-medical-college-2025-07-10-00-51-38.jpg)
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ആധുനിക പൊതുശ്മശാന നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.
നിര്‍മ്മാണോദ്ഘാടനം നവംബര്‍ 6 വ്യാഴാഴ്ച. കോട്ടയം മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ആധുനികരീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും1.5കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിക്കുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം ഏറ്റെടുത്തത്.
മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന ആര്‍പ്പൂക്കര പഞ്ചായത്തിന് സ്വന്തമായി ശ്മശാനം ഇല്ലാത്തതിനാല്‍ അനാഥ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ കോട്ടയം നഗരത്തിലെ ശ്മശാനത്തെ ആണ് ആശ്രയിച്ചിരുന്നത്.
ആര്‍പ്പൂക്കര പഞ്ചായത്തിന് പുറമെ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ശ്മശാനം ഉപയോഗിക്കാന്‍ സാധിക്കും.
വീട്ടുവളപ്പില്‍ സംസ്‌കാരം നടത്താന്‍ സ്ഥലമില്ലാത്ത നിരവധി കുടുംബങ്ങള്‍ മണ്ഡലത്തിലുണ്ട്.
രണ്ട് സെന്റ് ഭൂമിയില്‍ കഴിയുന്നവരും താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവരുമെല്ലാം പലപ്പോഴും ദുരവസ്ഥ അനുഭവിക്കുന്നവരാണ്. പുതിയ പദ്ധതിയിലൂടെ ഇതിനെല്ലാം പരിഹാരമാകുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us