കുട്ടികളുടെ ആശുപത്രിയില്‍ കുടുംബശ്രീ ഗ്രാന്‍ഡ് കിച്ചന്‍ റസ്റ്റോറന്റ് ആരംഭിച്ചു

ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനോടോപ്പം സ്ത്രീകൾക്ക് സംരംഭകത്വത്തിനും തൊഴിൽസാധ്യതകൾക്കും വഴിയൊരുക്കുന്നതാണ് സംരംഭം. 

New Update
KUDUMBASREE CANTEEN KOTTAYAM

കോട്ടയം: കുടുംബശ്രീ സംരംഭമായ ഗ്രാൻഡ് കിച്ചൻ റെസ്റ്റോറന്റ് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി വളപ്പിൽ പ്രവർത്തനമാരംഭിച്ചു. സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. 

Advertisment

ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനോടോപ്പം സ്ത്രീകൾക്ക് സംരംഭകത്വത്തിനും തൊഴിൽസാധ്യതകൾക്കും വഴിയൊരുക്കുന്നതാണ് സംരംഭം. 

അതിരമ്പുഴ സി.ഡി.എസ് അംഗങ്ങളായ ഇന്ദിര ശശീന്ദ്രൻ, മഞ്ജു ഡായ്, ലത രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്.

മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, ഗ്രാമപഞ്ചായത്തംഗം ഷൈനി ജോസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ പ്രശാന്ത് ശിവൻ, കെ. കവിത എന്നിവർ പങ്കെടുത്തു.

Advertisment