/sathyam/media/media_files/2026/01/07/img175-2026-01-07-00-14-24.jpg)
ചേർപ്പുങ്കൽ: പാവപ്പെട്ടവരോടൊപ്പം നടക്കുന്നവരാകണം യഥാർത്ഥ ജനപ്രതിനിധികൾ എന്ന് ഫാ മാത്യു തെക്കേൽ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ ചേർപ്പുങ്കൽ ഇടവകയിലെ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വികാരി ഫാ. മാത്യു തെക്കേൽ.
പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തുന്ന,അവരുടെ അടിസ്ഥാനപരമായ വളർച്ച ആയിരിക്കണം ജനപ്രതിനിധികൾ ലക്ഷ്യം ആക്കേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാസ്റ്ററൽ അസിസ്റ്റന്റ് ഫാ ജോസഫ് മൂക്കൻ തോട്ടം അധ്യക്ഷത വഹിച്ചു. സഹവികാര ഫാ.ജോൺ കുന്നുംപുറം, എ കെ സി സി യൂണിറ്റ് പ്രസിഡന്റ് മാർട്ടിൻ ജെ കോലടി, മാതൃവേദി പ്രസിഡന്റ് മേരികുട്ടി മാത്യു, സിസ്റ്റർ ആനി മരിയ, ദീപിക ഫ്രണ്ട്സ് രൂപതാ പ്രസിഡന്റ് ജയ്സൺ ജോസഫ്, പിത്യവേദി പ്രസിഡൻ്റ് സാജു കാരാമയിൽ, ഡി.സി.എം.എസ് പ്രസിഡൻ്റ് സജിൻ കാമിയാലിൽ എസ് എം വൈ എം യൂണിറ്റ് പ്രസിഡന്റ് റിയ റോയ്, വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് ധീരജ് കട്ടക്കയം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ, ബ്ലോക്ക്പഞ്ചായത്ത് അംഗം ആൻസി ഷാജി, കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ , സിൽവി വൈക്കത്തേട്ട്,ജോഫി മാത്യു വെട്ടി കൊമ്പിൽ, റെജിമോൻ ഐക്കര എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us