കോട്ടയം: ശരണം വിളികളാൽ മുഖരിതമായ ശബരിശ സന്നിധിയിൽ അയ്യപ്പസ്വാമിയെക്കുറിച്ച് എസ് ശ്രീകാന്ത് അയ്മനം എഴുതിയ അയ്യപ്പസതുതി ശബരിമല മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി ഏറ്റുവാങ്ങി അയ്യപ്പസ്വാമിയ്ക്ക് സമർപ്പിച്ചു.
ചിരകാലമായുള്ള ആഗ്രഹമായിരുന്നു ഇദ്ദേഹത്തിന് അയ്യപ്പസ്വാമിയെക്കുറിച്ച് സ്തുതി എഴുതി സമർപ്പിക്കണം എന്നുള്ളത്, എഴുതാനിരിക്കുമ്പോഴെല്ലാം വാക്കുകൾ കിട്ടാതെ വിഷമിച്ചിരുന്നുവെന്നും ഇപ്രാവശ്യം അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ ആഗ്രഹിച്ചിരുന്നപോലെ വേഗത്തിൽ സ്തുതി എഴുതി ആഗ്രഹം പൂർത്തികരിക്കാനായെന്നും ഇദ്ദേഹം പറഞ്ഞു.